
കുറുന്തോട്ടിയുടെ ഉപയോഗത്തെപ്പറ്റി ചില കാര്യങ്ങൾ
Share
കുറുന്തോട്ടി പാൽ കഷായമായി ഗർഭകാലത്ത് കഴിപ്പിക്കേണ്ടതിന്റെ ശാസ്ത്രീയതയെ കുറിച്ച്
പലരും ചോദിക്കാറുണ്ട്.. ആയുർവേദ മരുന്നുകൾക്കും പ്രയോഗ രീതികൾക്കും പാരമ്പര്യത്തിന്റെ ഒരു അനുശീലനം എന്നല്ലാതെ ശാസ്ത്രീയമായ നിലനിൽപ്പുണ്ട് എന്ന കാര്യം പൊതുബോധത്തിലേക്ക് ഇനിയും എത്തിയിട്ടില്ല എന്നതു കൊണ്ടുകൂടിയാവണം ഇങ്ങനെയുള്ള ചോദ്യങ്ങൾ ഉണ്ടാകുന്നത്.
കുറുന്തോട്ടിയുടെ ഉപയോഗത്തെപ്പറ്റി ചില കാര്യങ്ങൾ ഒരേസമയം കൗതുകകരവും വളരെ പ്രധാനപ്പെട്ടതുമാണ്. കുറുന്തോട്ടി ചേരുന്ന പല കഷായ യോഗങ്ങളും ഉണ്ടെങ്കിലും, ഒറ്റയ്ക്ക് ഉപയോഗിക്കുമ്പോൾ നെയ്യിലോ പാലിലോ ആണ് പാകപ്പെടുത്തി എടുക്കാറുള്ളത്.
അതിന് ഏറ്റവും നല്ല ഒരു ഉദാഹരണമാണ് പ്രസിദ്ധ യോഗമായ ക്ഷീര ബല. കുറുന്തോട്ടി തന്നെ കഷായവും അരപ്പ് ദ്രവ്യവും ആക്കിയെടുത്ത്, പാലിൽ പാകം ചെയ്താണ് ക്ഷീര ബല ഉണ്ടാക്കുന്നത്. അതുതന്നെ ആവർത്തിച്ച് കുറുക്കി എടുക്കുമ്പോൾ, ക്ഷീരബല ആവർത്തിയായി.
ഏഴ് ആവർത്തി 101 ആവർത്തി എന്നിവയൊക്കെ ആവർത്തിയുടെ എണ്ണം അനുസരിച്ച് വന്ന് ചേരുന്ന പേരുകളാണ്.
പുതിയതായി പേറ്റന്റ് ലഭിച്ച കുറുന്തോട്ടിയുടെ സംയുക്തം പോലും, മീഡിയം ചെയിൻ ഫാറ്റി ആസിഡുമായി പ്രത്യേക ഊഷ്മാവിൽ സംയോജിപ്പിച്ച് ഉണ്ടാക്കിയെടുത്തതാണ് എന്നുള്ളത് ശ്രദ്ധേയമാണ്.
പറഞ്ഞുവരുന്നത്, കുറുന്തോട്ടിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും, ഫാറ്റി ആസിഡുകളുമൊക്കെ ഏറ്റവും മികച്ച രീതിയിൽ ഫലം തരുന്നത് പാൽ, നെയ്യ് തുടങ്ങിയ ലിപ്പിഡ് മീഡിയവുമായി ചേർത്ത് ഉപയോഗിക്കുമ്പോൾ ആണ് എന്ന വസ്തുതയാണ്.
മസ്തിഷ്ക നാഡീ സംബന്ധമായ രോഗങ്ങൾക്കു മാത്രമല്ല നാഡീകോശങ്ങളെ സംരക്ഷിച്ചു നിർത്തുന്നതിനും കുറുന്തോട്ടി ഈ രീതിയിൽ തന്നെ ഉപയോഗിക്കപ്പെടണം.
ക്ഷീരബലയുടെ ഫല സിദ്ധിയുമായിബന്ധപ്പെട്ട് ഇത്തരത്തിലുള്ള ഒരു പഠനം ഉണ്ടായിട്ടുണ്ട്.
എലികൾക്ക് quinolic acid എന്ന ഒരു വിഷപദാർത്ഥം (neurotoxic ) നൽകി മസ്തിഷ്ക കോശങ്ങൾക്ക് കേടുവരുത്തി,
ശേഷം 4 ഗ്രൂപ്പുകളായി തിരിച്ച് പഠനം നടത്തി.
Quinolic acid കഴിച്ച എലികളിൽ lipid peroxidisation മൂലം മസ്തിഷ്കകോശങ്ങൾക്ക് സാരമായ കേടുവന്നു.
എന്നാൽ ക്ഷീര ബലയും Quinolic acid ഉം ഒരുമിച്ച് കൊടുത്ത എലികളിൽ യാതൊരു തരത്തിലുള്ള
മസ്തിഷ്ക കോശനാശവും ഉണ്ടായില്ല.
നാഡീകോശങ്ങളെ സംരക്ഷിച്ച് വയ്ക്കുന്ന ക്ഷീരബലയുടെ അത്ഭുതകരമായ സ്വഭാവത്തെ പറ്റിയാണ് ഈ പഠനവും പറയുന്നത്.
കുറുന്തോട്ടിയും പാലും ചേർത്ത് പാൽ കഷായം ആക്കി ഗർഭകാലത്ത് കഴിപ്പിക്കുന്നതിന്റെ യുക്തിയും ഇതുതന്നെയാണ്.
ഗർഭസ്ഥ ശിശുവിന് നാഡി മസ്തിഷ്ക സംബന്ധമായ പ്രശ്നങ്ങൾ വരാതിരിക്കുന്നതിനുള്ള ഏറ്റവും മികച്ച ഒരു പ്രയോഗ രീതിയാണ് കുറുന്തോട്ടി പാൽ കഷായം. ലിപ്പിഡ് മീഡിയത്തിലുള്ള ഒരു മരുന്നിന് മാത്രമേ ഗർഭകാലത്ത് ബ്ലഡ് ബ്രെയിൻ ബാരിയർ കടന്നു മസ്തിഷ്കത്തിൽ പ്രവർത്തിക്കാൻ കഴിയുകയുള്ളൂ എന്ന വസ്തുതയും ഇതിനോട് ചേർത്തു വായിക്കണം.
അപസ്മാരത്തിനുള്ള മരുന്നുകളോ തൈറോയ്ഡ് മരുന്നുകളോ ഉൾപ്പെടെ ഗർഭിണി ഏതെങ്കിലും ആധുനിക മരുന്നുകൾ കഴിക്കുന്നു എങ്കിൽ Teratogenicity കാരണം ജീൻ മ്യൂട്ടേഷന് സാധ്യത കൂടുതലാണ് എന്നതുകൊണ്ട് തന്നെ, പിറക്കാൻ പോകുന്ന കുട്ടികൾക്ക് ചെറിയ ഒരു ശതമാനം വൈകല്യ സാധ്യതയുമുണ്ട്.
അങ്ങനെയുള്ളവർക്ക് ഇത്തരത്തിലുള്ള കുറുന്തോട്ടി പ്രയോഗങ്ങൾ നിർബന്ധമായും ഞാൻ
നിർദ്ദേശിക്കാറുണ്ട്. ക്ഷീരബല അല്ലെങ്കിൽ കുറുന്തോട്ടി പാൽ കഷായം കഴിച്ച ഗർഭിണികളുടെ കുഞ്ഞുങ്ങളിൽ ഇതുവരെയും അങ്ങനെ ഒരു വൈകല്യവും കണ്ടിട്ടില്ല എന്നതും മേൽപ്പറഞ്ഞ പഠനങ്ങളെ
സാധൂകരിക്കുന്നുമുണ്ട്.
ആയുർവേദത്തിലെ ഏത് മരുന്ന് കോമ്പിനേഷൻ എടുത്താലും ഇങ്ങനെ കൃത്യമായ ശാസ്ത്ര യുക്തികൾ കണ്ടുപിടിക്കാനാവും.. എത്രയോ നൂറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ ആചാര്യന്മാർ മനോഹരമായി ഡിസൈൻ ചെയ്ത ഗംഭീര ഔഷധങ്ങളാണ് ഇവയെല്ലാം.
കുറുന്തോട്ടി പാൽ കഷായവും ക്ഷീര ബലയും കഴിക്കുമ്പോൾ അതിന്റെ പുറകിലുള്ള ശാസ്ത്രീയതയും
എല്ലാവരും അറിയട്ടെ...
Dr Shabu